കാശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരര്‍ അറസ്റ്റില്‍; ചൈനീസ് ഗ്രനേഡുകള് പിടിച്ചെടുത്തു

കാശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരര്‍ അറസ്റ്റില്‍; ചൈനീസ് ഗ്രനേഡുകള് പിടിച്ചെടുത്തു

ശ്രീനഗര്‍: കാശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ പിടിയില്‍. ഇവരില്‍ നിന്ന് രണ്ട് ചൈനീസ് ഗ്രനേഡുകളും സൈന്യം പിടിച്ചെടുത്തു. ബന്ദിപ്പോരയില്‍ വച്ച് പരിശോധനയ്ക്കിടെയാണ് ഭീകരര്‍ പിടിയിലായത്.

സൈന്യവും സിആര്‍പിഎഫും ബന്ദിപ്പോര പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ബന്ദിപ്പോര പൊലീസ് സ്റ്റേഷനില്‍ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.