ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍; ഭീകര സംഘടനകളുമായി ബന്ധമുള്ള അഞ്ചുപേര്‍ പിടിയില്‍

ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍;  ഭീകര സംഘടനകളുമായി  ബന്ധമുള്ള അഞ്ചുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ചുപേരെ പൊലീസ് പിടികൂടി. ഡല്‍ഹി ഷക്കര്‍പൂര്‍ മേഖലയില്‍ കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ പൊലീസ് കീഴ്‌പ്പെടുത്തിയത്. ഇവരില്‍ രണ്ടു പേര്‍ പഞ്ചാബ് സ്വദേശികളും മൂന്നുപേര്‍ കശ്മീര്‍ സ്വദേശികളുമാണെന്ന് പൊലീസ് അറിയിച്ചു.

പാക് ചാര സംഘടനയായ ഐഎസ്‌ഐ ഇവരെ പിന്തുണയ്ക്കുന്നതായി സംശയമണ്ടന്ന് സ്‌പെഷ്യല്‍ സെല്‍ ഡിസിപി പ്രമോദ് കുശ്വാഹ പറഞ്ഞു. പിടിയിലായവര്‍ ഏത് ഭീകര സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്നവരാണ് എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഭീകര സംഘടനയില്‍പ്പെട്ടവര്‍ക്കു വേണ്ടി മയക്കുമരുന്ന് കടത്തുന്നവരാണ് ഇവരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരില്‍നിന്നും നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.