പാലാ: രാമപുരം കൂട്ടിയാനിയിൽ കെ.എസ് സ്കറിയ (കറിയാച്ചൻ) അന്തരിച്ചു. 85 വയസായിരുന്നു. സംസ്കാര ശുശ്രൂഷ നാളെ 10.30 ന് സീറോ മലബാർ സഭ കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ കാർമികത്വത്തിൽ രാമപുരത്തെ ഭവനത്തില്‍ ആരംഭിക്കും. തുടർന്ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോനാ പള്ളിയിൽ മൃതദേഹം സംസ്കരിക്കും.
ഭാര്യ: പരേതയായ അന്നക്കുട്ടി സ്കറിയ മുണ്ടാങ്കൽ വള്ളോംപുരയിടം കുടംബാംഗം.
മക്കൾ: റവ.ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ (ആർച്ച് പ്രീസ്റ്റ്, മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം പ്രിൽഗ്രിം ചർച്ച്, കുറവിലങ്ങാട്), സിസ്റ്റർ ലിസ്ബത്ത് കൂട്ടിയാനിയിൽ (എസ്എച്ച് കോൺവെന്റ് ചേറ്റുതോട്), ജോസുകുട്ടി, അൽഫോൻസാ, കൊച്ചുറാണി, ചെറിയാൻ, ആൻസി (കുവൈറ്റ്), പരേതയായ മെറീന, നിസ്മോൾ, മനു (കാനഡ), തെരേസ്മോൾ.
മരുമക്കൾ: ജോളി കളപ്പുരയ്ക്കൽ പറമ്പില്‍ (മുക്കുളം), ജോഷി ഏറത്ത് (വയനാട്), മനോജ് കല്ലുങ്കൽ (കുറിഞ്ഞി), ടീനാ പണ്ടാരക്കളം (മരങ്ങാട്ടുപിള്ളി), ലാലു മറ്റത്തിൽ (മൈലക്കൊമ്പ്), ഷാജൻ വടക്കേടത്ത് (കൊണ്ടാട്), ജോമോൻ മൂക്കൻതോട്ടത്തിൽ (കലയന്താനി), പ്രിജി വെട്ടികാട്ടുകിഴക്കേതിൽ (ഡൽഹി), ജോബിൻ കുഴിവേലിത്തടത്തിൽ (ഇലഞ്ഞി). ഫാ. സക്കറിയാസ് കൂട്ടിയാനി (നല്ലതണ്ണി ആശ്രമം) സഹോദരപുത്രനും മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ജോസ് വള്ളോംപുരയിടം ഭാര്യാ സഹോദരനുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.