'തീരുമാനം ജനങ്ങളെ കുത്തിപ്പിഴിയാന്‍'; എ.ഐ ക്യാമറകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

'തീരുമാനം ജനങ്ങളെ കുത്തിപ്പിഴിയാന്‍'; എ.ഐ ക്യാമറകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

തിരുവനന്തപുരം: എ.ഐ ക്യാമറകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ട്രാഫിക് പരിഷ്‌കാരങ്ങള്‍ മാറ്റിവെക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി.

ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരു ബോധവല്‍ക്കരണവും നടത്താതെയാണ് സര്‍ക്കാര്‍ മുക്കിലും മൂലയിലും ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ തീരുമാനം ജനങ്ങളെ കുത്തിപ്പിഴിയാനാണ്. പിഴയും സ്പീഡ് പരിധിയും ഉള്‍പ്പെടെയുള്ളവ ജനങ്ങള്‍ക്ക് വ്യാപക ആശയക്കുഴപ്പം ഉണ്ടാക്കുന്നു. സര്‍ക്കാറിനുള്ളത് വാഹന ഉടമകളെ കുഴിയില്‍ ചാടിച്ച് പണം പിരിക്കണമെന്ന ഉദ്ദേശം മാത്രമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.