കോട്ടയം: യുകെയില്‍ മലയാളി യുവാവ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു. നെടുംകുന്നം മുളയംവേലി മുരിക്കാനിക്കല്‍ ഷൈജു സ്‌കറിയ ജയിംസ് (37) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഷൈജുവിനും ഭാര്യ നിത്യയ്ക്കും കുഞ്ഞ് പിറന്നത്.
നിത്യയ്ക്ക് കൂട്ടായി ആശുപത്രിയില്‍ കഴിയുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഡെറിഫോഡ് യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഷൈജു മകള്‍ ജനിച്ച സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
മൂത്ത മകനെ സ്‌കൂളില്‍ വിടുന്നതിനായി വീട്ടിലേക്കു പോയ ഷൈജു തിരിച്ച് ആശുപത്രിയില്‍ വന്നശേഷം കാന്റീനിലേക്കു പോയി. ഏറെ നേരമായിട്ടും കാണാതെ വന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് കുവൈറ്റില്‍ നിന്നും യുകെയിലേക്ക് പോയത്. സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. നിത്യ പ്ലിമത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നഴ്‌സാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.