നേപ്പാളില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകനെ ജീവനോടെ കണ്ടെത്തി

നേപ്പാളില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകനെ ജീവനോടെ കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളിലെ അന്നപൂര്‍ണ കൊടുമുടിയില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകനെ ജീവനോടെ കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജസ്ഥാന്‍ സ്വദേശി അനുരാഗ് മാലൂവി( 34 )ന്റെ നില ഗുരുതരമാണ്. തിങ്കളാഴ്ച അന്നപൂര്‍ണയില്‍ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ ആറായിരം മീറ്റര്‍ ഉയരത്തിലുള്ള പര്‍വത വിടവിലേക്ക് അനുരാഗ് വീഴുകയായിരന്നു.

ഇന്നലെ രാവിലെ വിടവില്‍ 300 മീറ്റര്‍ ആഴത്തിലാണ് അനുരാഗിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. അതേസമയം, അന്നപൂര്‍ണയുടെ മറ്റൊരു ഭാഗത്ത് കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകയെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.

സമുദ്ര നിരപ്പില്‍ നിന്ന് 8,091 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അന്നപൂര്‍ണ ലോകത്തെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ കൊടുമുടിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.