തിരുവനന്തപുരം; കേരളത്തിന് അനുവദിച്ച തിരുവനന്തപുരം കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്റെ ടൈംടേബിൾ അധികൃതർ പുറത്തിറക്കി. രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു ഉച്ചയ്ക്കു 1.25 ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്ന് ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. അതേസമയം ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല.
തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിൻ നമ്പർ 20634
തിരുവനന്തപുരം– 5.20 AM
കൊല്ലം– 6.07 / 6.09
കോട്ടയം– 7.25 / 7.27
എറണാകുളം ടൗൺ– 8.17 / 8.20
തൃശൂർ– 9.22 / 9.24
ഷൊർണൂർ– 10.02/ 10.04
കോഴിക്കോട്– 11.03 / 11.05
കണ്ണൂർ– 12.03/ 12.05
കാസർകോട്– 1.25 PM
കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ നമ്പർ 20633
കാസർകോട്–2.30
കണ്ണൂർ–3.28 / 3.30
കോഴിക്കോട്– 4.28/ 4.30
ഷൊർണൂർ– 5.28/5.30
തൃശൂർ–6.03 / 6..05
എറണാകുളം–7.05 / 7.08
കോട്ടയം–8.00 / 8.02
കൊല്ലം– 9.18 / 9.20
തിരുവനന്തപുരം – 10.35 PM
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.