മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; അപകടം ചാര്‍ജ് ചെയ്യാന്‍വച്ച മൊബൈലില്‍ വീഡിയോ കാണുന്നതിനിടെ

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; അപകടം ചാര്‍ജ് ചെയ്യാന്‍വച്ച മൊബൈലില്‍ വീഡിയോ കാണുന്നതിനിടെ

തൃശൂര്‍: തിരുവില്വാമലയില്‍ എട്ടുവയസുകാരിയുടെ മരണം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചെന്ന് സംശയം. പട്ടിപ്പറമ്പ് കുന്നത്തുവീട്ടില്‍ മുന്‍ പഞ്ചായത്തംഗം അശോക് കുമാര്‍-സൗമ്യ ദമ്പതികളുടെ ഏകമകളായ ആദിത്യശ്രീ ആണ് മരിച്ചത്.

ചാര്‍ജ് ചെയ്യാന്‍ വച്ചിരിക്കുകയായിരുന്ന മൊബൈലില്‍ വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീടിനുള്ളില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി പരിസരവാസികളും പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മുന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ആദിത്യശ്രീ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.