സോണിയാ ഗാന്ധി 'വിഷകന്യക'; വിഷ രാഷ്ട്രീയം തുപ്പി വീണ്ടും കര്‍ണാടക ബിജെപി

സോണിയാ ഗാന്ധി 'വിഷകന്യക'; വിഷ രാഷ്ട്രീയം തുപ്പി വീണ്ടും കര്‍ണാടക ബിജെപി

ബെംഗലൂരു: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പേഴ്സണുമായ സോണിയാ ഗാന്ധിയെ 'വിഷകന്യക' എന്ന് ആക്ഷേപിച്ച് ബിജെപി നേതാവ്. കര്‍ണാടക ബിജെപി എംഎല്‍എ ബസനഗൗഡ യത്നാല്‍ ആണ് സോണിയാ ഗാന്ധിയെ അധിക്ഷേപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ 'വിഷ പാമ്പ്' എന്ന് വിളിച്ച എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് മറുപടിയായാണ് സോണിയാ ഗാന്ധിയെ അധിക്ഷേപിച്ചത്.

'ലോകം പ്രധാനമന്ത്രി മോഡിയെ സ്വീകരിച്ചു കഴിഞ്ഞു. ഒരു കാലത്ത് അമേരിക്ക മോഡിക്ക് വിസ നിഷേധിച്ചു. പിന്നീടവര്‍ ചുവപ്പ് പരവതാനി വിരിച്ച് മോഡിയെ സ്വീകരിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വിഷനാഗം എന്നു വിളിച്ചിരിക്കുന്നു. സോണിയ ഗാന്ധി ഒരു വിഷകന്യകയാണോ? ചൈനയുടെയും പാകിസ്ഥാന്റെയും ഏജന്റായാണവര്‍ പ്രവര്‍ത്തിച്ചത്,' കൊപ്പാളില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ ബസനഗൗഡ പറഞ്ഞു.

ബസനഗൗഡയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി മോഡിക്കും അമിത് ഷായ്ക്കും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചോദിച്ചു.

വ്യാഴാഴ്ച കല്‍ബുര്‍ഗിയില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ പരാമര്‍ശത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഖേദം പ്രകടിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.