ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. 

ബാരാമുള്ളയിലെ കർഹാമ കുഞ്ചാർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മറ്റ് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. 24 മണിക്കൂറിനിടെ ജമ്മുവിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. 

കഴിഞ്ഞ ദിവസം രജൗരിയിലെ കാൻഡി മേഖലയിൽ നടന്ന തീവ്രവാദ വിരുധ ഓപ്പറേഷനിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.

രജൗരി സെക്ടറിലെ കാണ്ടി വനത്തിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെയ് മൂന്നിന് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. സ്ഥലത്ത് ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.