സെക്രട്ടേറിയറ്റിൽ തീപിടിത്തം; സംഭവം പി. രാജീവിന്റെ ഓഫീസിന് സമീപം

സെക്രട്ടേറിയറ്റിൽ തീപിടിത്തം; സംഭവം പി. രാജീവിന്റെ ഓഫീസിന് സമീപം

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മൂന്നാം നിലയില്‍ വ്യവസായ മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപമാണ് തീപിടിത്തം ഉണ്ടായത്.

വിവരമറിഞ്ഞെത്തിയ അഗ്‌നിശമന സേന തീ അണച്ചു.

കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായിരുന്നു. വ്യവസായ മന്ത്രി പി. രാജീവിന്റെ ഓഫീസ് ഉള്‍പ്പെടുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലെ ഇതേ നിലയില്‍ തന്നെയാണ് നേരത്തയും തീപിടിച്ചത്. അന്ന് സംഭവം ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.