കേളകം: രണ്ട് മുഖവും മൂന്നു കണ്ണുകളുമായി പിറന്ന ആട്ടിന്‍കുട്ടി കൗതുകമാകുന്നു. കേളകം ഇല്ലിമുക്കിലെ മനയപ്പറമ്പില്‍ രഞ്ജിത്തിന്റെ ആടാണ് ഇന്നലെ രാവിലെ ഒമ്പതരയോടെ രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചത്. അതിലൊന്നാണ് കൗതുകമായത്. തലയ്ക്ക് ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ ആട്ടിന്‍കുട്ടിക്ക് എഴുന്നേറ്റ് നില്‍ക്കാനാവില്ല.
രണ്ട് മുഖങ്ങളിലെയും വായിലൂടെ ആട്ടിന്‍കുട്ടി പാല്‍ കുടിക്കുകയും കരയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ആട്ടിന്‍കുട്ടിക്ക് പാല്‍ വലിച്ചു കുടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. വിചിത്രമായ ആട്ടിന്‍കുട്ടിയെ കാണാന്‍ നിരവധി പേരാണ് എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.