തെരുവ് നായ ശല്യം രൂക്ഷം; കൊച്ചിയില്‍ അറുപത്തിയഞ്ച് താറാവുകളെ കടിച്ചുകൊന്നു

തെരുവ് നായ ശല്യം രൂക്ഷം; കൊച്ചിയില്‍ അറുപത്തിയഞ്ച് താറാവുകളെ കടിച്ചുകൊന്നു

കൊച്ചി: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കൊച്ചിയില്‍ അറുപത്തിയഞ്ച് താറാവുകളെ കടിച്ചുകൊന്നു. കൊച്ചി കണ്ണമാലി സ്വദേശി ദിനേശന്‍ വളര്‍ത്തുന്ന താറാവുകളെയാണ് നായ്ക്കള്‍ കൂട്ടത്തോടെ കടിച്ച് കൊന്നത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

പുലര്‍ച്ചെ അഞ്ചിന് ദിനേശന്‍ വാതില്‍ തുറന്നപ്പോള്‍ മുറ്റത്ത് രണ്ട് മൂന്ന് താറാവുകള്‍ ചത്ത് കിടക്കുന്നത് കണ്ടു. തുടര്‍ന്ന് കൂടിനടുത്തേക്ക് പോയപ്പോള്‍ താറാവുകള്‍ കടിയേറ്റ് പിടയ്ക്കുന്നതും ചിലത് ചത്ത് കിടക്കുന്നതുമാണ് കണ്ടത്. പ്രദേശത്ത് കുറച്ച് കാലങ്ങളായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് ദിനേശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തൃശൂരിലെ വല്ലച്ചിറ, ചേര്‍പ്പ് പഞ്ചായത്തുകളില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവര്‍ ചേര്‍പ്പ് സര്‍ക്കാര്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സ തേടി. കണ്ണൂരില്‍ കഴിഞ്ഞ ഞായറാഴ്ച തെരുവ് നായയുടെ ആക്രമണത്തില്‍ പതിനൊന്നുകാരന്‍ മരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.