സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; വടകരയില്‍ രണ്ട് പേര്‍ ആശുപത്രിയില്‍

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; വടകരയില്‍ രണ്ട് പേര്‍ ആശുപത്രിയില്‍

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കോഴിക്കോട് വടകര ചെമ്മത്തൂരില്‍ രണ്ടുപേര്‍ക്ക് നായയുടെ കടിയേറ്റു.
നച്ചോളി നാണു, പവിത്രന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കണ്ണൂരിലെ തെരുവുനായ ആക്രമണം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷക്കൊപ്പം ദ്യശ്യങ്ങളും സമര്‍പ്പിച്ചു. മുഴുപ്പിലങ്ങാട് ഉള്‍പ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പേപ്പട്ടികളെയും ആക്രമകാരികളായ തെരുവ് നായ്ക്കളെയും ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നും അവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തെരുവുനായകളുടെ ആക്രമണം വര്‍ധിക്കുകയാണെന്നും അടിയന്തര വാദം കേള്‍ക്കണമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.