പാലക്കാട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ കെ വിദ്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് ഹാജരാകാൻ കഴിയാത്തതെന്ന് വിദ്യ നീലേശ്വരം പൊലീസിനെ അറിയിച്ചു. ഇമെയിൽ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാമെന്നും വിദ്യ അറിയിച്ചിട്ടുണ്ട്.
വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കെ.വിദ്യക്ക് ഇന്നലെ മണ്ണാർക്കാട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. വ്യാജ രേഖയുണ്ടാക്കിയെന്ന് വിദ്യ കുറ്റസമ്മതം നടത്തിയെന്ന് പൊലീസും വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ നീട്ടി വയ്ക്കാനുള്ള സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.
മൊബൈൽ ഫോണിലാണ് വ്യാജ രേഖ നിർമ്മിച്ചത് എന്നാണ് വിദ്യ പൊലീസിന് നൽകിയ മൊഴി. ശേഷം അവ അക്ഷയ സെന്ററിലേക്ക് മെയിൽ അയക്കുകയായിരുന്നു. പ്രിന്റ് എടുത്ത ശേഷം അതിന്റെ പകർപ്പ് അട്ടപാടി കൊളജിൽ നൽകി. പിടിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോൾ അട്ടപ്പാടി ചുരത്തിൽ വച്ച് ആദ്യം എടുത്ത പ്രിന്റ് വിദ്യ കീറി കളയുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.