ജനുവരി മൂന്ന് മുതല്‍ ദുബായ് എമിഗ്രേഷന്‍ ഓഫീസിന്റെ പ്രവൃത്തി സമയത്തില്‍ മാറ്റം

ജനുവരി മൂന്ന് മുതല്‍ ദുബായ് എമിഗ്രേഷന്‍  ഓഫീസിന്റെ പ്രവൃത്തി സമയത്തില്‍ മാറ്റം

ദുബായ്: അല്‍ ജഫ്‌ലിയയിലുള്ള ദുബായ് എമിഗ്രേഷന്‍ മുഖ്യ കാര്യാലയത്തിന്റെ പ്രവൃത്തി സമയത്തില്‍ 2021 ജനുവരി മൂന്ന് മുതല്‍ മാറ്റം. രാവിലെ 7.30 മുതല്‍ വൈകുന്നേരം ആറ് വരെയാണ് പുതുക്കിയ സമയക്രമമെന്ന് ജിഡിആര്‍എഫ്എഡി മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. രാത്രി എട്ട് വരെയാണ് നിലവില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ജിഡിആര്‍എ-ദുബായിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയും വെബ്‌സൈറ്റ് മുഖേനയും 24 മണിക്കൂറും ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ തേടാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ട് മൂന്നിനുള്ള കസ്റ്റമര്‍ ഹാപ്പിനസ് സെന്ററില്‍ നിന്ന് ആഴ്ചയില്‍ മുഴുവന്‍ സമയവും സേവനം ലഭിക്കും.

വകുപ്പിന്റെ സ്മാര്‍ട്ട് സംവിധാനങ്ങളിലുടെയുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ ഉയോഗപ്പെടുത്തണമെന്ന് മേജര്‍ ജനറല്‍ അല്‍ മറി ഓര്‍മ്മപ്പെടുത്തി. ഇത് ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കും. സ്മാര്‍ട്ട് ഇടപാടുകള്‍ ഉപയോക്താക്കള്‍ക്കളുടെ സമയവും പ്രയത്‌നവും സംരക്ഷിക്കുമെന്നും സേവനങ്ങള്‍ കുടുതല്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുതല്‍ വിവരങ്ങള്‍ക്ക് വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 8005111 ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.