വെല്ലിങ്ടണ്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

 വെല്ലിങ്ടണ്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വെല്ലിങ്ടണ്‍ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂണ്‍ നാലിന് നടന്ന പൊതുയോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തെരേസ് ബെന്‍ സ്വാഗതം ആശംസിച്ചു. ട്രഷറര്‍ അലന്‍ ടോമി വാര്‍ഷിക കണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രശാന്ത് കുര്യന്‍ (പ്രസിഡന്റ്), അശ്വിന്‍ അലക്‌സ് (സെക്രട്ടറി), വിഷു പോള്‍ (വൈസ് പ്രസിഡന്റ്), മീരാ മുരളീധരന്‍ (വൈസ് പ്രസിഡന്റ്), എല്‍ദോ പെരികിലത്ത് (ജോയിന്റ് സെക്രട്ടറി), സന്ദീപ് ജോസ് (ജോയിന്റ് സെക്രട്ടറി), സാറാ പോള്‍ (സ്റ്റുഡന്റ് റപ്പ്), ചെസില്‍ സോജന്‍ (ട്രഷറര്‍), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ബബിതാ ബാബു, റിച്ചാര്‍ഡ് തുരുത്തന്‍, ഷെറിന്‍ ജോസഫ്, ബിജു ജോസഫ്, വി.കെ അന്‍വര്‍, സബിന്‍ അലക്‌സ്, രഘു സക്കറിയ, മീനു മരിയ ജോസ് എന്നിവരാണു പുതിയ ഭാരവാഹികള്‍.

ഓണാഘോഷ പരിപാടികള്‍ക്ക് (ധ്വനി 2023) മുന്നോടിയായി കുട്ടികളുടെ കലാപരിപാടികള്‍ ഓഗസ്റ്റ് 12-ന് ലോവര്‍ഹട്ട് ഇവന്റ് സെന്ററില്‍ നടത്താന്‍ തീരുമാനിച്ചു. ഓണാഘോഷ പരിപാടികള്‍ 27-ന് വെല്ലിങ്ടണിലെ കില്‍ബേര്‍ണി ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലും നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.