തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ഇടുതുപക്ഷം ഔദ്യോഗികമായി പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള യാത്രക്ക് ഇന്ന് കൊല്ലത്ത് തുടക്കമാകും. രാവിലെ പത്തിനാണ് യാത്ര തുടങ്ങുക.
ആശയ സ്വരൂപണമാണ് യാത്രയുടെ പ്രധാന ലക്ഷ്യം. എല്ലാം ജില്ലകളിലും എല്‍ ഡി എഫിന്റെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം. ജില്ലകളില്‍ നിന്നും ഉയരുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാകും 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പ്രകടന പത്രിക തയ്യാറാക്കുന്നത്. 2016ലും പിണറായി വിജയന്‍ സമാനമായ യാത്ര നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.