വാഷിംഗ്ടൺ: കോവിഡ് 19 പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് വാക്സിന്‍ സ്വീകരിക്കാൻ അമേരിക്കൻ ജനതയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജോ ബൈഡന്‍ വാക്സിൻ സ്വീകരിച്ചത്. ബൈഡന്‍ വാക്സിന്‍ സ്വീകരിക്കുന്നത് ടെലിവിഷനില്‍ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു. കോവിഡ് 19നെ അതിജീവിക്കാൻ സമയമെടുക്കും.
അതുവരെ ആളുകൾ മാസ്ക് ധരിക്കുകയും വിദഗ്ധരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യുക. ഇത് ഒരു തുടക്കമാണ്. യാത്ര ചെയ്യേണ്ട അത്യാവശ്യം ഇല്ലെങ്കിൽ അതിന് മുതിരാതിരിയ്ക്കുക എന്നതും പ്രധാനമാണ്. റെക്കോർഡ് വേഗത്തിലുള്ള വാക്സിൻ ഗവേഷണത്തിന് നേതൃത്വം നൽകിയ ട്രംപ് ഭരണകൂടവും അഭിനന്ദനം അർഹിക്കുന്നു എന്ന് പറയാനും ബൈഡൻ മടിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.