ഫിലാഡല്‍ഫിയയില്‍ വെടിവയ്പ്: നാലു പേര്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്ക്

ഫിലാഡല്‍ഫിയയില്‍ വെടിവയ്പ്: നാലു പേര്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നഗരമായ ഫിലാഡല്‍ഫിയയിലുണ്ടായ കൂട്ട വെടിവയ്പ്പില്‍ നാല് പേര്‍ മരിച്ചു. രണ്ട് കുട്ടികളടക്കം നാലു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് വെടിവയ്പ്പുണ്ടായത്. കിങ്‌സെസിങ് പരിസരത്താണ് ആക്രമണം. രണ്ട്, 13 എന്നിങ്ങനെയാണ് വെടിയേറ്റ കുട്ടികളുടെ പ്രായം.

വെടിവയ്പ്പ് നടത്തിയ അക്രമിയെ പിടികൂടിയതായി ഫിലാഡല്‍ഫിയ പൊലീസ് വ്യക്തമാക്കി. ഇയാളില്‍ നിന്നു റൈഫിള്‍, വെടിമരുന്ന്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, സ്‌കാനര്‍ എന്നിവയും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വ്യക്തിയും പൊലീസ് കസ്റ്റഡിയിലുണ്ട്.

മരിച്ച നാല് പേര്‍ 20നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. പരിക്കേറ്റ കുട്ടികള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. യുഎസില്‍ ഈ വര്‍ഷം മാത്രം 339 കൂട്ട വെടിവെപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.