എയിംസ് ട്രോമ സെന്ററിന് സമീപം മൃതദേഹം അഴുകിയ നിലയില്‍: അഴുകല്‍ പ്രക്രിയ വേഗത്തിലാകാന്‍ ഉപ്പ് വിതറി

എയിംസ് ട്രോമ സെന്ററിന് സമീപം മൃതദേഹം അഴുകിയ നിലയില്‍: അഴുകല്‍ പ്രക്രിയ വേഗത്തിലാകാന്‍ ഉപ്പ് വിതറി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എയിംസ് ട്രോമ സെന്ററിന് സമീപം മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് അജ്ഞാത മൃതദേഹം ഡല്‍ഹി പോലീസ് കണ്ടെടുത്തത്. എയിംസ് ട്രോമാ സെന്ററിന് കടകള്‍ നടത്തുന്നവര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കാട്ടുമൃഗത്തിന്റെ ജഡമാണെന്ന് ആദ്യം കരുതിയെങ്കിലും ദുര്‍ഗന്ധം വമിച്ചതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സഫ്ദര്‍ജംഗ് എന്‍ക്ലേവ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഭവസ്ഥലത്ത് എത്തി ജീര്‍ണിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. മാംസം അഴുകി അസ്ഥികള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. ഫോറന്‍സിക് സംഘമെത്ത് വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം മറ്റെവിടെയോ നിന്ന് കൊണ്ടുവന്ന് കാട്ടില്‍ തള്ളിയതാണെന്നും ഉപ്പ് ഉപയോഗിച്ച് അഴുകല്‍ പ്രക്രിയ വേഗത്തിലാക്കിയതാണെന്നും ഫോറന്‍സിക് സംഘം വ്യക്തമാക്കി.

മൃതദേഹത്തിന് ഏകദേശം 15 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒന്നിലധികം ഒടിവുകള്‍ മൂലമുള്ള കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. വിശദമായ പരിശോധന നടത്തി മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.