തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ നേര്‍വഴിക്ക് നയിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ പഠന ക്ലാസ് ആരംഭിക്കും. സമീപകാലത്ത് എസ്എഫ്ഐ തുടര്‍ച്ചയായി വിവാദങ്ങളില്‍പെട്ടത് സിപിഎം നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠന ക്ലാസ്.
സംഘടനാ ബോധം ഇല്ലായ്മയുടെയും നേതൃത്വത്തിന്റെ പക്വതക്കുറവിന്റെയും പ്രതിഫലനമാണ് എസ്എഫ്ഐയിലെ പ്രശ്നങ്ങളെന്നാണ് സിപിഎം വിലയിരുത്തല്‍. ഇത് മറികടക്കാനാണ് എസ്എഫ്ഐയില്‍ തെറ്റ് തിരുത്തലിനും സംഘടനാ ബോധം പകര്‍ന്നു നല്‍കാനുള്ള പഠന ക്ലാസുകള്‍ നടത്താന്‍ സിപിഎം തീരുമാനിച്ചത്.
വിളപ്പില്‍ശാല ഇഎംഎസ് അക്കാഡമിയില്‍ വച്ചാണ് മൂന്ന് ദിവസത്തെ പഠന ക്യാമ്പ് നടക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ക്ലാസുകള്‍ എടുക്കും. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ അഴിച്ചുപണി വന്നേക്കുമെന്ന് സൂചനകള്‍ ഉണ്ടെങ്കിലും സിപിഎം നേതൃത്വം അത് തള്ളി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.