ന്യൂഡൽഹി: യുഎഇ സന്ദർശിക്കാനൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോഡി. ഈ മാസം 15ന് മോഡി അബുദാബിയിലെത്തും. ഫ്രാൻസിൽ നിന്നാണ് മോഡി യു എ ഇയിൽ എത്തുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി മോഡി സുപ്രധാന ചർച്ച നടത്തും. അഞ്ചാം തവണയാണ് പ്രധാന മന്ത്രി യുഎഇ സന്ദർശിക്കുന്നത്.
നാളെ ഡൽഹിയിൽ നിന്ന് മോഡി ഫ്രാൻസിലേക്ക് പുറപ്പെടും. രണ്ട് ദിവസത്തെ പരിപാടികളാണ് ഫ്രാൻസിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഫ്രാൻസ് പര്യടനം പതിനാലാം തീയതിയോടെ പൂർത്തിയാക്കി പതിന്ഞ്ചാം തീയതി രാവിലെ അബൂദബിയിൽ മോഡി വിമാനമിറങ്ങും.
നേരത്തെ ഒരു സമഗ്ര സാമ്പത്തിക കരാർ യുഎഇയും ഇന്ത്യയും ഒപ്പുവെച്ചിരുന്നു. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കരാർ ഒപ്പിട്ടതിന് പിന്നാലെ ഇരു രാജ്യങ്ങളുടെയും കയറ്റിറക്കുമതി രംഗത്ത് ഗണ്യമായ നേട്ടങ്ങളാണ് ഉണ്ടായത്.
ഇതിന്റെ തുടർ നടപടികളാകും മോഡിയും യുഎഇ പ്രസിഡന്റും ചർച്ച ചെയ്യുക. കൂടാതെ ഊർജം, പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പടെയുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലപ്പെടുത്തുന്നത് സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങളും ഉണ്ടായേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.