പൂഞ്ചില്‍ വീണ്ടും ഏറ്റുമുട്ടല്‍; നുഴഞ്ഞുകയറ്റ ശ്രമം ഇല്ലാതാക്കി സൈന്യം

 പൂഞ്ചില്‍ വീണ്ടും ഏറ്റുമുട്ടല്‍; നുഴഞ്ഞുകയറ്റ ശ്രമം ഇല്ലാതാക്കി സൈന്യം

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സൂറന്‍കോട്ട് പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍. ഓപ്പറേഷന്‍ പൂഞ്ചിന്റെ ഭാഗമായി സൈന്യത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൂറന്‍കോട്ടിലെ തെഹ്സിലില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ജമ്മു കശ്മീരിലെ സ്പെഷ്യല്‍ പൊലീസ് സേനയും സൈന്യും അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ശക്തമായ വെടിവെപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം തിങ്കളാഴ്ച പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചിട്ടുണ്ടായിരുന്നു. ഭീകരരുടെ പക്കല്‍ നിന്നും ആയുധങ്ങളും വെടുക്കോപ്പുകളും പിടിച്ചെടുത്തു. അതേസമയം പൂഞ്ചിലെ കൃഷ്ണഘാട്ടിക്ക് സമീപം വലിയൊരു നുഴഞ്ഞുകയറ്റം സൈനിക സംഘം ഇല്ലാതാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.