ന്യൂഡല്‍ഹി; എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12നാകും ഇനി കേസ് പരിഗണിക്കുക. 2018 ജനുവരിയില്‍ നോട്ടിസ് അയച്ച ശേഷം കേസ് 34-ാം തവണയാണ് മാറ്റിവയ്ക്കുന്നത്. സിബിഐയുടെ ആവശ്യത്തിലാണ് ഇത്തവണ കേസ് മാറ്റിയത്. ജഡ്ജിമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
ഏപ്രില്‍ 24 നാണ് ലാവ്‌ലിന്‍ കേസുകള്‍ അവസാനം ലിസ്റ്റ് ചെയ്യപ്പെട്ടത്. അന്ന് ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ ഹര്‍ജികള്‍ പരിഗണനയ്ക്ക് വന്നെങ്കിലും വാദത്തിലേക്കു കടന്നില്ല. ഈ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറിയതും ജസ്റ്റിസ് ഷാ വിരമിച്ചതും പരിഗണിച്ചാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ. മോഹന ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജി ഉള്‍പ്പെടെയുള്ളവയാണ് പരിഗണിക്കുക.
പിണറായി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേസില്‍, വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. തങ്ങളെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഇവയിലും നേരത്തേ നോട്ടിസ് അയച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.