ചെന്നൈ: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാന്‍-3 പേടകം മൂന്നാം ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്നതായി ഐഎസ്ആര്‍ഒ വ്യക്തമാക്കി. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തിന്റെ നിയന്ത്രണമുളളത്. അടുത്ത ഘട്ടം ഇന്ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയില്‍ നടക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. അഞ്ച് ഘട്ടങ്ങളിലായി ഏകദേശം നാല് ലക്ഷം കിലോമീറ്റര്‍ വരെ അകലത്തില്‍ എത്തിച്ചതിന് ശേഷമായിരിക്കും ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് പേടകം കടക്കുക.
ചന്ദ്രോപരിതലത്തില്‍ 100 കിലോമീറ്റര്‍ മുകളില്‍ വൃത്താകൃതിയിലെ ഭ്രമണപഥത്തിലെത്തുന്ന പേടകം ഇതിന് ശേഷം വേഗത കുറയ്ക്കും. പിന്നീട് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെടുന്ന ലാന്‍ഡര്‍ ത്രസ്റ്റര്‍ എഞ്ചിന്‍ ഉപയോഗിച്ച് താഴേക്ക് ഇറങ്ങും. ഈ മാസം 31-നോ അല്ലെങ്കില്‍ ഓഗസ്റ്റ് ഒന്നിനോ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡറിന് ഇറങ്ങാനാകുമെന്നാണ് ഐഎസ്ആര്‍ഒയുടെ വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.