ഡാളസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി

ഡാളസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി

മാര്‍ട്ടിന്‍ വിലങ്ങോലില്‍


ഡാളസ്: സഹനത്തിലൂടെയും സ്നേഹത്തിലൂടെയും വിശുദ്ധിയിലേക്കുയര്‍ത്തപ്പെട്ട വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ടെക്സസിലെ കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ തുടക്കമായി. തിരുനാള്‍ 30 ന് സമാപിക്കും.



ജൂലൈ 21-ന് വൈകുന്നേരം വികാരി ഫാ. മാത്യുസ് കുര്യന്‍ മുഞ്ഞനാട്ട്, ഫാ. ജോര്‍ജ് വാണിയപുരക്കല്‍ എന്നിവര്‍ ചേര്‍ന്ന് തിരുനാള്‍ കൊടിയേറ്റി. കൈക്കാരന്മാരായ പീറ്റര്‍ തോമസ്, എബ്രഹാം പി മാത്യൂ, സാബു സെബാസ്റ്റ്യന്‍, ജോര്‍ജ് തോമസ് (സെക്രട്ടറി) തുടങ്ങിയവര്‍ സന്നിഹിതരായി.



തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും നടന്നു. തിരുകര്‍മങ്ങള്‍ക്ക് ഫാ. മാത്യുസ് മുഞ്ഞനാട്ട്, ഫാ. ജോര്‍ജ് വാണിയപുരക്കല്‍ എന്നിവര്‍ കാര്‍മ്മികരായി. ഇടവകയിലെ വിമന്‍സ് ഫോറം അംഗങ്ങളാണ് ഈ വര്‍ഷത്തെ തിരുനാളിന്റെ പ്രസുദേന്തിയാവുന്നത്. ദിവസേന വൈകുന്നേരം ആരാധനയും വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.