കണ്ണൂര്‍: പതിനേഴ് ദിവസത്തിന് മുന്‍പ് കക്കാടുനിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ബംഗളൂരുവില്‍ നിന്നാണ് മുഹമ്മദ് ഷെസിനെ കണ്ടെത്തിയത്. ബംഗളൂരുവിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഷെസിനെ രണ്ട് കെഎംസിസി പ്രവര്‍ത്തകരാണ് കണ്ടെത്തിയത്.
കെഎംസിസി പ്രവര്‍ത്തകര്‍ ഫോട്ടോ എടുത്ത് വീട്ടിലേയ്ക്ക് അയച്ച് ഷെസിനാണെന്ന് സ്ഥിരീകരിച്ചു. ഷെസിനെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്ന് രാത്രിയോടെ നാട്ടില്‍ എത്തും. കുട്ടി എങ്ങനെയാണ് ബംഗളൂരുവില്‍ എത്തിയത് എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. നാട്ടിലേക്ക് എത്തിയതിനു ശേഷം ഈ വിവരങ്ങള്‍ ചോദിച്ചറിയും.
ജൂലൈ 16 നാണ് കണ്ണൂര്‍ കക്കാടു നിന്ന് ഷെസിനെ കാണാതാവുന്നത്. കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഷെസിന്‍ മുടി വെട്ടാനായാണ് വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ഉച്ച കഴിഞ്ഞിട്ടും ഷെസിന്‍ തിരിച്ച് വരാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ സുഹൃത്തുക്കളുടെ വീടുകളിലും മുടിവെട്ടുന്ന കടയിലും എത്തിയിട്ടില്ലെന്ന് വ്യക്തമായി. കാണാതായ സമയത്ത് ഷെസിന്റെ കൈവശം ഫോണും ഉണ്ടായിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.