പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശികളായ തിരുപ്പതി (18), ഷണ്‍മുഖന്‍ (18) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോയമ്പത്തൂര്‍ ധനലക്ഷ്മി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.
തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് വാളയാര്‍ ഡാമിന്റെ പുറകുവശത്തായുള്ള പ്രദേശത്ത് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്. എട്ട് വിദ്യാര്‍ത്ഥികളാണ് ഡാമിലെത്തിയത്. വെള്ളത്തിലിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ മൂന്നുപേര്‍ ആദ്യം അപകടത്തില്‍പ്പെടുകയായിരുന്നു. ഇതില്‍ വിഷ്ണു കുമാറിനെ (18) പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ആഴമുള്ള സ്ഥലത്താണ് മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടത്. വാളയാര്‍ പൊലീസും സ്‌കൂബാ ഡൈവിങ് വിദഗ്ദ്ധരും തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.