സുരക്ഷാ മുന്നറിയിപ്പ് സംവിധാനം പരിഷ്‌കരിച്ച് അമേരിക്കന്‍ കാലാവസ്ഥാ വകുപ്പ്

സുരക്ഷാ മുന്നറിയിപ്പ് സംവിധാനം പരിഷ്‌കരിച്ച് അമേരിക്കന്‍ കാലാവസ്ഥാ വകുപ്പ്

ന്യൂയോര്‍ക്ക്: അടിയന്തര മുന്നറിയിപ്പ് സംവിധാനം നല്‍കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടെ ട്രയല്‍ റണ്‍ നടത്തും. വാഷിങ്ടണിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനുമായി ഏകോപിപ്പിച്ച് ഫെമ ഒക്ടോബര്‍ നാലിന് ഉച്ചയ്ക്ക് 2:20 യാണ് അടിയന്തര മുന്നറിയിപ്പ് സംവിധാനവും വയര്‍ലെസിലൂടെ അടിയന്തര മുന്നറിയിപ്പ് നല്‍കുന്നതും പരീക്ഷിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് ലഭ്യമായതായി റിപ്പോര്‍ട്ട്. ഫോണിലെ ഭാഷയെ ആശ്രയിച്ച് സന്ദേശം ഇംഗ്ലീഷിലോ സ്പാനിഷിലോ പ്രദര്‍ശിപ്പിക്കും.

മൊബൈല്‍ ഫോണുകളിലും ടെലിവിഷന്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളില്‍ പരീക്ഷാണാര്‍ത്ഥത്തില്‍ രാജ്യത്തുടനീളം അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിക്കും. ഇത് പരീക്ഷണം മാത്രമാണെന്നും ഈ സന്ദേശത്തിന് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ശക്തമായ കാറ്റും മഴയും മറ്റു പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്ന സാഹചര്യമുടലെടുത്താല്‍ സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളേണ്ട ആവശ്യകത സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് കൃത്യമായ വിവരം കൈമാറുന്നതിനാണ് ഇത്തരത്തില്‍ ഒരു സംവിധാനം അമേരിക്കന്‍ കാലാവസ്ഥാ വകുപ്പ് ഒരുക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.