വേറിട്ട സത്യപ്രതിജ്ഞയുമായി അഡ്വ. ബീനാ ജോസഫ്

വേറിട്ട സത്യപ്രതിജ്ഞയുമായി അഡ്വ. ബീനാ ജോസഫ്

മഞ്ചേരി: ഒട്ടേറെ സത്യപ്രതിജ്ഞകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും വ്യത്യസ്തമായ ഒരു സത്യപ്രതീജ്ഞക്ക് ആണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്. മഞ്ചേരി മുനിസിപ്പൽ വൈസ് ചെയർമാൻ (ജനറൽ ) ആയ അഡ്വ. ബീനാ ജോസഫ്, ആണ് കർത്താവായ യേശുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.

അനേകം പാർട്ടി പ്രവർത്തകരുടെ മുൻപിൽ വെച്ചായിരുന്നു ബീനയുടെ വേറിട്ട സത്യപ്രതിജ്ഞ. എല്ലാവരിലും ആകർഷണവും അതിശയവും അതിലുപരി ആത്മവിശ്വാസവും ഉണർത്തുവാൻ അഡ്വ. ബീനക്ക് സാധിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായ അഡ്വ. ബീനയുടെ മൂന്നാമത്തെ വിജയം ആണിത്. 20 വർഷങ്ങൾക്ക് ശേഷം ആണ് ഏഴാം വാർഡായ മേലാക്കം കോൺഗ്രസ് പിടിച്ചടക്കുന്നത്. മൂന്ന് തവണ സി പി എം പിന്നീട് ഒരു തവണ ബി ജെ പി യും വാണിരുന്ന ഏഴാം വാർഡായ മേലാക്കം 49 വോട്ടിൽ 30 വോട്ടും നേടിയാണ് ബീന തെരഞ്ഞെടുക്കപ്പെട്ടത്. പിന്തള്ളപ്പെട്ട കോൺഗ്രസ് ബീനയിലൂടെ അധികാരത്തിൽ വരുമ്പോൾ ബീനക്ക് കർത്താവിൽ ഉള്ള അടിയുറച്ച വിശ്വാസം ഒന്ന് തന്നെയാണ് പ്രധാനഘടകം എന്ന് പറയാം.

കഴിഞ്ഞ വർഷം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു അഡ്വ. ബീന. ഭർത്താവ് ജോസഫ് പാലയൂർ, മക്കൾ ആർദ്ര ജോസഫ്, അനഘ ജോസഫ്, ഡേവിഡ് ജോസഫ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.