മത- സാംസ്കാരിക സദസ് ഇന്ന് കൊച്ചിയിൽ

മത- സാംസ്കാരിക സദസ് ഇന്ന് കൊച്ചിയിൽ

കൊച്ചി: സീറോമലബാർ അൽമായ ഫോറത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് മത-സാംസ്‌കാരിക സദസ്  വൈകിട്ട് ഇന്ന് മൂന്നിന് സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിക്കുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽപെട്ടവരും, കലാ സാംസ്കാരിക പ്രവർത്തകരും ഈ സമ്മേളനത്തിൽ പങ്കെടുക്കും.

ജസ്റ്റിസ് സിറിയക് ജോസഫിന്റെ അധ്യക്ഷതയിൽ മേജർ അർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഡോ. ലിസി ജോസ് പ്രാർത്ഥന നടത്തും. അഡ്വ ജോസ് വിതയത്തിൽ സ്വാഗതം പറയും. ജസ്റ്റിസ് സി കെ അബ്ദുൽ റഹിം, സ്വാമി ശിവസ്വരൂപാനന്ദ, ഇമാം ഫൈസൽ അസ്ഹരി, ഡോ കെ എസ് രാധാകൃഷ്ണൻ, എം പി ജോസഫ്, സി ജി രാജഗോപാൽ, വി വി അഗസ്റ്റിൻ, തോമസ്‌ പാറക്കൽ, ഡോ കൊച്ചുറാണി ജോസ്, ഷെവ സിബി വാണിയപ്പുരക്കൽ, ബാബു ജോസഫ്, അഡ്വ ഈശാനൻ നമ്പൂതിരി, എം എൻ സത്യദേവൻ, തുടങ്ങിയവർ സംസാരിക്കും.. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ആന്റണി പൈനുത്തറ, റാണി മത്തായി, ലക്സി ജോയി,സൈജി ജോളി, എൽസ ജേക്കബ് എന്നിവരെ വലിയ പിതാവ് ആദരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.