ചന്ദ്രയാന്‍ 3: നിര്‍ണായക ഭ്രമണപഥം താഴ്ത്തല്‍ നാളെ

ചന്ദ്രയാന്‍ 3: നിര്‍ണായക ഭ്രമണപഥം താഴ്ത്തല്‍ നാളെ

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ‑3 ന്റെ അടുത്ത ഘട്ട ഭ്രമണപഥം താഴ്ത്തല്‍ തിങ്കളാഴ്ച നടക്കും. രാവിലെ 11.30നും 12.30നും ഇടയിലാണ് ഭ്രമണപഥം താഴ്ത്താൻ നിശ്ചയിച്ചിട്ടുള്ളതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഓഗസ്റ്റ് ഒമ്പതിനാണ് രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ വിജയകരമായി പൂർത്തിയാക്കിയത്.

നിലവിൽ പേടകം ചന്ദ്രനിൽ നിന്നും ഏറ്റവും അടുത്തുള്ള അപ്പോലൂണിൽ നിന്നും 1,437 കിലോമീറ്റർ ദൂരത്താണുള്ളത്. നാളെ നടക്കുന്ന ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയ്‌ക്ക് ശേഷം പേടകം ചന്ദ്രന് അടുത്ത് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. നാളെയും ഓഗസ്റ്റ് 16നും നടക്കുന്ന നിർണായക ഘട്ടങ്ങൾ കൂടി വിജയിക്കുന്നതോടെ ചന്ദ്രനും ഉപഗ്രഹവും തമ്മിലുള്ള അകലം 100 കിലോമീറ്ററായി ചുരുങ്ങും. ഇതിന് ശേഷമാകും ഓഗസ്റ്റ് 17ന് ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും വേർപെടുത്തുക.

ലാൻഡിംഗ് മൊഡ്യൂൾ വേർപെട്ടതിന് ശേഷം ഇതിന് 30 കിലോമീറ്റർ അകലെയായുള്ള ചന്ദ്രന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന പെരിലൂൺ എന്ന ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. ഇവിടെ നിന്നായിരിക്കും സോഫ്റ്റ് ലാൻഡിംഗിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക. ഓഗസ്റ്റ് 23നാണ് സോഫ്റ്റ് ലാൻഡിംഗിനായി നിശ്ചയിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.