പട്ന: ബിഹാറിലെ അരാറയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിലെ വിമല്‍കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴോടെ റാണിഗഞ്ചിലെ വിമല്‍കുമാറിന്റെ വീട്ടിലെത്തിയ നാലംഗസംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. യുവാവിന്റെ മരണത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.