ദോഹ: ദോഹയില്‍ നിന്ന് മുംബൈ, ദില്ലി സെക്ടറുകളില്‍ ഉള്‍പ്പടെ തെരഞ്ഞെടുക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കി എയർ ഇന്ത്യ. എക്കണോമി, ബിസിനസ് കാബിനുകളില്‍ 10 ശതമാനം വരെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. സെപ്റ്റംബർ 15 നും ഒക്ടോബർ 31 നും ഇടയിലുളള യാത്രയ്ക്കാണ് ആനുകൂല്യം ലഭ്യമാവുക.
ദോഹയില്‍ നിന്ന് ദില്ലിയിലേക്കും മുംബൈയിലേക്കും തിരിച്ചും ഇളവ് ബാധകമാണ്. 20 ന് അർദ്ധരാത്രിവരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. വൺവേ, റിട്ടേൺ ഫ്ലൈറ്റുകള്‍ ഉൾപ്പെടെ 10 മുതല്‍ 15 ശതമാനം വരെ നിരക്കിളവ് ലഭിക്കും. അതേ സമയം ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗില്‍ ഇളവ് ലഭിക്കില്ല
ഫ്ളൈ എയർഇന്ത്യ സെയിലിന്‍റെ ഭാഗമായാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്നത്.
ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് 15 ശതമാനവും, ഇന്ത്യ- യൂറോപ്പ് 30 മുതൽ 50 ശതമാനവും, ഇന്ത്യ -സൗത്ത് ഈസ്റ്റ് ഏഷ്യൻ 10 ശതമാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.