പ്രവാസി മലയാളി ഭാരതപ്പുഴയില്‍ മുങ്ങി മരിച്ചു

പ്രവാസി മലയാളി ഭാരതപ്പുഴയില്‍ മുങ്ങി മരിച്ചു

മലപ്പുറം: തിരുനാവായ ഭാരതപ്പുഴയുടെ തീരത്തെ കൊടക്കല്‍ ബന്ദര്‍ കടവില്‍ കുളിക്കാനിറങ്ങിയ പ്രവാസി മുങ്ങി മരിച്ചു. ഇടുക്കി പണിക്കന്‍കുടി സ്വദേശി ഡ്രിനില്‍ കെ.കുര്യന്‍ (47) ാണ് മരിച്ചത്. സംസ്‌കാരം 24 ന് പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ ഉച്ചയ്ക്ക് 12 ന്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. വെളളത്തില്‍ മുങ്ങിയ ഡ്രിനില്‍ ഏറെ നേരമായിട്ടും പൊങ്ങാത്തതിനെ തുടര്‍ന്ന് കരയിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

ഭൂമി രജിസ്‌ട്രേഷനുമായി തിരുന്നാവായ താഴത്തറ സ്വദേശിയായ ശിവദാസന്റെ വീട്ടില്‍ എത്തിയതായിരുന്നു ഡ്രനില്‍. നാളെ തിരികെ ഗള്‍ഫിലേക്ക് പോകാനിരിക്കെയാണ് അപകടം.

ഷാര്‍ജ സെന്റ് മൈക്കിള്‍ ഇടവകാംഗമായ ഡ്രിനില്‍ യുഎഇ യിലെ അജ്മാനില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: വീണ. മക്കള്‍: ഹന്ന (അവര്‍ ഓണ്‍ സ്‌കൂള്‍, ഷാര്‍ജ, 12ാം ക്ലാസ്), ആന്റോ (ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂള്‍, അജ്മാന്‍).



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.