സംസ്ഥാനം ചുട്ടുപൊള്ളുന്നു; എട്ട് ജില്ലകളില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനം ചുട്ടുപൊള്ളുന്നു; എട്ട് ജില്ലകളില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെ എട്ട് ജില്ലകളില്‍യും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കൊല്ലത്ത് ഇന്നലത്തെ ഉയര്‍ന്ന താപനിലയായ 36 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ ഇന്ന് ഉയരാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ സാധാരണ താപനിലയേക്കാള്‍ രണ്ട് ഡിഗ്രി വരെ കൂടും.

എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒന്നു മുതല്‍ രണ്ട് ഡിഗ്രി വരെ താപനില ഉയരാം. പകല്‍ 11 മുതല്‍ രണ്ട് വരെ സൂര്യാഘാത സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്നലത്തെ പുതുക്കിയ മഴ അറിയിപ്പില്‍ സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് കാര്യമായ മഴ സാധ്യതയില്ലെന്നാണ് പ്രവചനം.

അതേസമയം വടക്കന്‍ ജില്ലകളില്‍ നാളെ വൈകിട്ട് നേരിയ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.