തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും സപ്ലൈകോ നല്‍കുന്ന സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു മാത്രമാണ് ഇത്തവണ ഓണക്കിറ്റ് നല്‍കുന്നത്. അതുതന്നെ പൂര്‍ണതോതില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല.
സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കാത്ത സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികളും സ്വീകരിക്കില്ലെന്നും ഇക്കാര്യം സപ്ലൈകോയെ അറിയിച്ചതായും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.