തിരുവനന്തപുരം: ഓണം പട്ടിണിയിലാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. മാവേലിയുടെ കൺമുന്നിൽ വന്നാൽ പിണറായിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമെന്നും ഹസന്‍ കുറ്റപ്പെടുത്തി. സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി നടത്തുന്ന പട്ടിണിക്കഞ്ഞി സത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസന്‍
സാമ്പത്തിക സ്ഥിതി തകർത്തത് പിണറായി സർക്കാരാണ്. ഓണം പട്ടിണിയിലാക്കി. പിണറായിയെ ജനം ചവിട്ടി താഴ്ത്തുന്ന അവസ്ഥ ഉണ്ടാക്കരുത് പിണറായി ദന്തഗോപുരത്തിലാണ്, പാവങ്ങളുടെ പ്രശ്നം കാണുന്നില്ല, നല്‍കിയ കിറ്റിലാണെങ്കില്‍ വറ്റൽ മുളകോ ശർക്കരയോ ഇല്ല എരിവില്ലാത്ത സാമ്പാറും മധുരമില്ലാത്ത പായസവുമാണ് കിറ്റ് വാങ്ങിയവർ കഴിക്കാൻ പോകുന്നതെന്ന് ഹസൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.