വത്തിക്കാൻ സന്ദര്‍ശനത്തിന് തുടക്കമിട്ട് കാതോലിക്ക ബാവ; മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും

വത്തിക്കാൻ സന്ദര്‍ശനത്തിന് തുടക്കമിട്ട് കാതോലിക്ക ബാവ; മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും

ദുബായ്: മലങ്കര ഓര്‍ത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവായുടെ നേതൃത്വത്തിൽ റോം സന്ദർശനത്തിന് പുറപ്പെട്ട ഉന്നത തല സംഘം ദുബായിൽ എത്തി. റഷ്യയിലും റോമിലും പര്യടനം നടത്തുന്ന സംഘം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ കൂടിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും കൂടിക്കാഴ്ച്ച നടത്തും.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വവും പരിശുദ്ധ കാതോലിക്ക ബാവക്കും സംഘത്തിനും വിരുന്നൊരുക്കുന്നുണ്ട്. സഹോദര ക്രൈസ്തവസഭകളുമായി മികച്ച ബന്ധം കേരളത്തില്‍ സൂക്ഷിക്കുന്ന ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മാര്‍പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍ നോക്കി കാണുന്നത്.

യാത്ര മധ്യേ ദുബായില്‍ എത്തിയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അഭി. യൂഹാനോന്‍ മാര്‍ ദിമത്രിയോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ഗീവര്‍ഗീസ് ജോണ്‍സണ്‍ എന്നിവരെയും ദുബായ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. കാതോലിക്കാ ബാവാ തിരുമേനി ഞായറാഴ്ച ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.