പുതുപ്പള്ളി പോളിങ്ങിന് ഇനി മണിക്കൂറുകൾ മാത്രം; പ്രതീക്ഷയോടെ മുന്നണികൾ

പുതുപ്പള്ളി പോളിങ്ങിന് ഇനി മണിക്കൂറുകൾ മാത്രം; പ്രതീക്ഷയോടെ മുന്നണികൾ

കോട്ടയം: പുതുപ്പള്ളി പോളിങ്ങിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്. ഉമ്മൻചാണ്ടിയോടുള്ള കടപ്പാട് പുതുപ്പള്ളിക്കാർ വിനിയോഗിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടൽ. മണ്ഡലത്തിലെ പ്രചരണം വോട്ടായി മാറുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ.

തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോട്ടയം ബസേലിയസ് കോളേജിൽ നടന്നു. 182 പോളിങ് ബൂത്തുകളിലേക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സ്ട്രോങ് റൂം പ്രവർത്തിക്കുന്ന ബസേലിയേസ് കോളേജിൽ വിവിപാറ്റ്, കണ്ട്രോൾ യൂണിറ്റ്, അടക്കമുള്ള പോളിങ് സാമഗ്രഹികളുടെ വിതരണം ആരംഭിച്ചത്. 1,76,417 വോട്ടർമാർക്കായി 182 പോളിങ് ബൂത്തുകളാണുള്ളത്. ഇതിൽ നാല് ബൂത്തുകൾ പ്രശ്ന ബാധിത ബൂത്തുകളാണ്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിഗും സജീകരിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 675 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കുന്നത്. എഡിജിപി, ഡിഐജി, സോണൽ ഐജി, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവർത്തിക്കും. വോട്ടെടുപ്പ് ദിവസമായ നാളെ പുതുപ്പള്ളി മണ്ഡലത്തിൽ പൊതു അവധിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.