സാക്ഷാല്‍ ട്രംപിനൊപ്പം ഗോള്‍ഫ് കളിച്ച് ധോണി; അമേരിക്കയില്‍ നിന്നുള്ള വീഡിയോ വൈറല്‍

സാക്ഷാല്‍ ട്രംപിനൊപ്പം ഗോള്‍ഫ് കളിച്ച് ധോണി; അമേരിക്കയില്‍ നിന്നുള്ള വീഡിയോ വൈറല്‍

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഗോള്‍ഫ് കളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബെഡ്മിന്‍സ്റ്റര്‍ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിലാണ് ധോണിയും ട്രംപും ഒരുമിച്ചു ഗോള്‍ഫ് കളിച്ചത്. ഇരുവരും ഗോള്‍ഫ് കളിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിമിഷങ്ങള്‍ക്കകം വലിയ ശ്രദ്ധ നേടി.



കഴിഞ്ഞ ദിവസം യു.എസ് ഓപ്പണ്‍ ടെന്നീസ് മത്സരം കാണാന്‍ ഗ്യാലറിയിലിരിക്കുന്ന ധോണിയുടെ വീഡിയോ പുറത്തു വന്നിരുന്നു. നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവും തമ്മിലുള്ള യുഎസ് ഓപ്പണ്‍ 2023 പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കാണാനാണ് ധോണി എത്തിയത്. യു.എസ് യാത്രയില്‍ ധോണിക്കൊപ്പമുള്ള ഹിതേഷ് സിങ്വി എന്ന വ്യാപാരിയാണ് ഈ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടത്.

ധോണിക്ക് ഗോള്‍ഫ് കളിക്കാനുള്ള ക്ഷണം ട്രംപ് തന്നെ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റില്‍ ഒരു പ്രൊഫഷണലാകുന്നതിന് മുമ്പ് ഫുട്‌ബോള്‍ ഗോള്‍കീപ്പറായിരുന്ന ധോണി ഗോള്‍ഫിലും തന്റെ ഭാഗ്യം പരീക്ഷിച്ചു. അതേസമയം, എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് ധോണി അകന്ന് നില്‍ക്കുന്നതിനാല്‍ ധോണിയുടെ അമേരിക്കന്‍ പര്യടനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

കാല്‍മുട്ടിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് റാഞ്ചിയിലെ ഫാം ഹൗസില്‍ വിശ്രമത്തിലായിരുന്നു ധോണി. അതിനിടെയാണ് താരത്തിന്റെ യുഎസ് യാത്ര. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ധോണി നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.