വിദ്യാര്‍ത്ഥികള്‍ക്കായുള്ള കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ നാളെ മുതല്‍

വിദ്യാര്‍ത്ഥികള്‍ക്കായുള്ള കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലേയും കണ്‍സഷന്‍ കൗണ്ടറുകള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സിഎംഡി നിര്‍ദ്ദേശം.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അദ്ധ്യയനം ആരംഭിച്ചിട്ടുള്ള 10, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും (സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍/എയ്ഡഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക്) നിലവിലെ നിയമപ്രകാരം കണ്‍സഷന്‍ അനുവദിക്കും.

സെല്‍ഫ് ഫിനാന്‍സിംഗ്, പ്രൈവറ്റ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതു പോലെ ചീഫ് ഓഫീസ് അനുമതി ലഭിക്കുന്ന മുറയ്ക്ക് കണ്‍സഷന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യണമെന്നും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.