പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 16 ന് പ്രസിദ്ധീകരിക്കും

 പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 16 ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അവസരം ശനിയാഴ്ച അവസാനിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് വരെ സ്വീകരിച്ച അപേക്ഷകള്‍ കണക്കിലെടുത്ത് പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 16 ന് www.sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

മരിച്ചവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരുകള്‍ നീക്കം ചെയ്തും പുതിയ അപേക്ഷകരെ ഉള്‍പ്പെടുത്തിയും വോട്ടര്‍ പട്ടിക പുതുക്കുന്നതിനു വേണ്ടിയാണ് ഇന്നലെ വരെ അപേക്ഷ സ്വീകരിച്ചത്. പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞതായി കമ്മീഷന്റെ അറിയിപ്പു വന്ന ശേഷമേ ഇനി അപേക്ഷിക്കാനാകൂ.

അതേസമയം ഉപതിരഞ്ഞെടുപ്പുകള്‍ വന്നാല്‍ ആ വാര്‍ഡുകളിലേക്ക് മാത്രമായി പുതിയ അപേക്ഷകള്‍ സ്വീകരിച്ച് വോട്ടര്‍ പട്ടിക പുതുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.