കരുവന്നൂര്‍: പുതിയ പാക്കേജ് അടുത്ത ആഴ്ച; സഹകരണ പുനരുദ്ധാരണ നിധിയില്‍ നിന്ന് പണം സമാഹരിച്ച് നല്‍കുമെന്ന് മന്ത്രി

കരുവന്നൂര്‍: പുതിയ പാക്കേജ് അടുത്ത ആഴ്ച; സഹകരണ പുനരുദ്ധാരണ നിധിയില്‍ നിന്ന് പണം സമാഹരിച്ച് നല്‍കുമെന്ന് മന്ത്രി

തൃശൂര്‍: സഹകരണ പുനരുദ്ധാരണ നിധിയില്‍ നിന്ന് പണം സമാഹരിച്ച് കരുവന്നൂര്‍ ബാങ്കില്‍ എത്തിക്കാനാണ് ശ്രമമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. സഹകരണ പുനരുദ്ധാരണ നിധിയ്ക്ക് ആര്‍ബിഐയുടെ നിയന്ത്രണമില്ല. അടുത്ത ആഴ്ച ഒരു പാക്കേജ് കൂടി പ്രഖ്യാപിക്കുമെന്നും വാസവന്‍ പറഞ്ഞു.

കരുവന്നൂരിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഫലമായി ഏതാണ്ട് 73 കോടിയിലധികം രൂപ നിക്ഷേപകര്‍ക്ക് തിരിച്ചു കൊടുത്തു. 110 കോടി രൂപയോളം പുനക്രമീകരിച്ചിട്ടുണ്ട്. പലിശ കൊടുത്തും നിക്ഷേപത്തിന്റെ ഒരു ഭാഗം കൊടുത്തുമാണ് പുനക്രമീകരിച്ചത്. ഏതാണ്ട് 36 കോടി രൂപയോളം അവിടെ തിരിച്ചുവരവുണ്ടായിരുന്നു.

അതിനെ സഹായിക്കാന്‍ വേണ്ടി വിവിധ സംഘങ്ങളില്‍ നിന്നുള്ള നിക്ഷേപവും ഒപ്പം ക്ഷേമബോര്‍ഡില്‍ നിന്നും പണവും കൊടുത്തിരുന്നു. അതുപോലെ ഷെയര്‍ ക്യാപിറ്റല്‍ പണവും കൊടുത്തിരുന്നു. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് നേരത്തെയുണ്ടാക്കിയ പാക്കേജ്. ആ പാക്കജില്‍ ഇനി ചില സംഘങ്ങള്‍ക്ക് കൂടി പണം കൊടുക്കാനുണ്ട്. അത് കൊടുക്കുമെന്ന് വി.എന്‍ വാസവന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.