ഖത്തറുമായുളള ഉപരോധം അവസാനിപ്പിച്ച് ഈജിപ്തും

ഖത്തറുമായുളള ഉപരോധം അവസാനിപ്പിച്ച് ഈജിപ്തും

കെയ്‌റോ: സൗദിക്ക് പിന്നാലെ ഈജിപ്തും ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നു. അല്‍ അറബിയ ആണ് ഇക്കാര്യം റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. ഖത്തറുമായുളള വ്യോമപാത ഈജിപ്ത് തുറക്കാന്‍ തീരുമാനിച്ചു. ദോഹയില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ തർക്കവിഷയങ്ങളിലുള്‍പ്പടെ നിർദ്ദേശങ്ങള്‍ ഈജിപ്ത് സമർപ്പിച്ചിട്ടുണ്ട്.

യുഎഇയും ബഹ്റിനും സമാന വഴി തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴി‍ഞ്ഞ ദിവസമാണ് ഖത്തറുമായുളള കര വ്യോമ നാവിക ഉപരോധം അവസാനിപ്പിക്കാന്‍ സൗദി തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.