ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ബന്ധത്തിന് അതിരുകളില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇരുരാജ്യങ്ങളും ഇപ്പോള്‍ പരസ്പരം കാണുന്നത് അഭിലഷണീയവും അനുയോജ്യവും സൗകര്യപ്രദവുമായ പങ്കാളികളായാണെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന 'കളേഴ്‌സ് ഓഫ് ഫ്രണ്ട്ഷിപ്പ്' ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, ഇന്ത്യ-യുഎസ് ബന്ധം എവിടേക്കാണ് എങ്ങനെയാണ് പോകുന്നതെന്ന്. എന്നാല്‍ ഇപ്പോള്‍ അതിന് ഒരു പരിധിവയ്ക്കാനോ ഈ ബന്ധത്തെ നിര്‍വചിക്കാനോ പ്രയാസമാണ്. കാരണം എല്ലാ വിധത്തിലും ഈ ബന്ധം പ്രതീക്ഷകള്‍ക്കതീതമാണ്. അതുകൊണ്ടാണ് ഇന്ന് നമ്മള്‍ ഈ ബന്ധത്തെ നിര്‍വചിക്കാന്‍ പോലും ശ്രമിക്കാത്തത്. യഥാര്‍ത്ഥത്തില്‍ ആ ബന്ധത്തിന്റെ ആഴം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജയശങ്കര്‍ പറഞ്ഞു.
തങ്ങള്‍ പുതിയ പ്രവൃത്തി രംഗങ്ങള്‍ കണ്ടെത്തുന്നത് തുടരുകയാണ്. പരസ്പരം എത്രത്തോളം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവോ അത്രയധികം തങ്ങള്‍ക്ക് ഒരുമിച്ച് പര്യവേക്ഷണം ചെയ്യാനും ഒരുമിച്ച് നേടാനും കഴിയുമെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അമേരിക്കയിലെത്തിയ എസ്. ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, മുതിര്‍ന്ന അംഗങ്ങള്‍, വ്യവസായികള്‍, തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.