'ഗ്രീന്‍ റിബേറ്റ്' പദ്ധതി സമയബന്ധിതമായി നടപ്പാക്കും

'ഗ്രീന്‍ റിബേറ്റ്' പദ്ധതി സമയബന്ധിതമായി നടപ്പാക്കും

തിരുവനന്തപുരം: പ്രകൃതി സൗഹൃദ ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് മുഖ്യമന്ത്രി പുതുവര്‍ഷദിനത്തില്‍ പ്രഖ്യാപിച്ച 'ഗ്രീന്‍ റിബേറ്റ് പദ്ധതി' സമയബന്ധിതമായി നടപ്പാക്കാന്‍ തീരുമാനിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സെക്രട്ടറിതലത്തില്‍ കൂടിയാലോചന നടത്തി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കി മന്ത്രിമാരുടെ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

പ്രകൃതി സൗഹൃദ ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ കെട്ടിട നികുതിയില്‍ നിശ്ചിത ശതമാനം 'ഗ്രീന്‍ റിബേറ്റ്' നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ധനമന്ത്രി  ടി.എം തോമസ് ഐസക്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.