പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇ.ഡി റെയ്ഡ്

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇ.ഡി റെയ്ഡ്

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇ.ഡി റെയ്ഡ്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്.

ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട ദേശീയപാതയുടെ സര്‍വീസ് റോഡ് നിര്‍മാണം, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവയില്‍ ഒരു കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നുവെന്നായിരുന്നു പരാതി ഉയര്‍ന്നിരുന്നത്. ഇതില്‍ സിബിഐ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

എന്നാല്‍ ഈ ഇടപാടുകളുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. കൂടാതെ ഏതെല്ലാം തരത്തില്‍ ടോള്‍ കമ്പനി പരിധിയില്‍ കവിഞ്ഞ വരുമാനമുണ്ടാക്കിയെന്നും ഇ. ഡി പരിശോധിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.