തൃശൂർ: തൃശൂർ പുത്തൂര്‍ ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങി മരിച്ചു. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മുങ്ങി മരിച്ചത്. അബി ജോൺ എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാർത്ഥികളുമാണ്. ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് അപകടമുണ്ടായത്.
കൂട്ടത്തിലൊരാൾ വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും നാലു പേരെയും രക്ഷിക്കാനാകില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംഘം ചേർന്നെത്തിയ വിദ്യാർഥികളിൽ നാലു പേർ മാത്രമാണ് കുളിക്കാനിറങ്ങിയതെന്നാണ് നിഗമനം. പ്രദേശത്ത് ഇതിനു മുൻപും അപകടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.